രാവിലെ തന്നെ കൊക്കരക്കോ സൈറൺ അടിച്ചു കൊഴിച്ചേട്ടൻ സീനിൽ എൻട്രി ചെയ്തു.
പാവം താറാവ് കുട്ടൻ ഉറക്കം എഴുന്നേറ്റു വരുന്നേ ഉണ്ടായിരുന്നുള്ളൂ.
ഒരു ഐസ് ക്രീം കഴിച്ചു സ്വപ്നത്തിൽ എന്ജോയ് ചെയ്തു വന്നതായിരുന്നു.
കൊഴിച്ചേട്ടൻ വീണ്ടും സൈറൺ ഇട്ടു……….കൊക്കരക്കോ …………………..കൊക്കരക്കോ …………….
താറാവു കുട്ടൻ പല്ലു തേച്ചിട്ടു തൻ്റെ കൂട്ടുകാരൻ ആട്ടിൻകുട്ടിയെ കാണാൻ രാവിലെ തന്നെ Quack Quack എന്നും പാടി പുറപ്പെട്ടു.
ആട്ടിൻകുട്ടി രാവിലെ പുട്ടും ചെറുപയർ കറിയും കഴിച്ചു ഒരു ചായ കുടിച്ചു ബാലരമ വായിക്കുകയായിരുന്നു.
അപ്പോഴാണ് ചിങ്കാരി ആടെ പഞ്ചാര ആടെ എന്നും പാടി താറാവ് കുട്ടൻ അവിടെ എത്തിയത്.
എടാ ഞാൻ ഇന്ന് രാവിലെ ഒരു ഐസ് ക്രീം കഴിക്കുന്ന സ്വപ്നം കണ്ടു.
ഐസ് ക്രീം ……………….. ആട്ടിൻകുട്ടി ചാടി എഴുന്നേറ്റു.
എവിടെ ഐസ് ക്രീം, എനിക്കും വേണം ഐസ് ക്രീം………………………..
ആട്ടിൻകുട്ടി താറാവ് കുട്ടനെ ചുറ്റും കറങ്ങി പോക്കറ്റ് ഒക്കെ തപ്പി നോക്കി.
എവിടെ ഐസ് ക്രീം, എനിക്കും വേണം ഐസ് ക്രീം………………………..
എടാ ഞാൻ സ്വപ്നത്തിലാണ് ഐസ് ക്രീം കഴിച്ചത്, അത് മുഴുവൻ കഴിക്കാനും പറ്റിയില്ല. എനിക്ക് ഐസ് ക്രീം കഴിക്കാൻ കൊതിയാവുന്നു.
ആട്ടിൻകുട്ടിക്ക് ഒരു ഐഡിയ തോന്നി, നമ്മൾക്ക് ലുലു മാളിൽ പോയാൽ ഐസ് ക്രീമും കഴിക്കാം, ഒരു സിനിമയും കാണാം എങ്ങനെ ഉണ്ട് ഐഡിയ.
സൂപ്പർ ഐഡിയ ഇപ്പോൾ തന്നെ പോയേക്കാം……………….
താറാവ് കുട്ടൻ വേഗം ഒരു ഇടപ്പള്ളി ബസ് പിടിച്ചു. ആട്ടിൻകുട്ടി വേഗം ബസ്സിൽ ചാടി കയറി.
ടിക്കറ്റ് ഒക്കെ എടുത്തു, കച്ചേരിപ്പടിയും, കലൂരും, ഒക്കെ കഴിഞ്ഞു.
ആട്ടിൻ കുട്ടിയും താറാവ് കുട്ടനും ബസ്സിൽ കാഴ്‌ചകൾ കണ്ടിരുന്നു, ആന കുട്ടൻ റോഡിൽ കൂടി ഓല സാൻഡ്‌വിച്ചും കഴിച്ചു നടക്കുന്നത് അവർ കണ്ടു.
ഞങ്ങൾ ലുലു മാളിൽ പോകുകയാണ്……….ആട്ടിൻ കുട്ടിയും താറാവ് കുട്ടനും വിളിച്ചു പറഞ്ഞു, ടാറ്റാ …..
മുകളിൽ കൂടി മെട്രോ ട്രെയിൻ പോവുന്നത് ഒക്കെ കണ്ടു.
ലുലു മാള് എത്തിയെ……………… ബസ് കണ്ടക്ടർ വിളിച്ചു പറഞ്ഞു.
ആട്ടിൻകുട്ടിയും താറാവ് കുട്ടനും ചാടിയിറങ്ങി.
ഹായ് ഹായ് ലുലു മാൾ …………………
രണ്ടു പേർക്കും സന്തോഷം കൊണ്ട് നിൽക്കാനും ഇരിക്കാനും വയ്യാതായി. ആട്ടിൻകുട്ടിയും താറാവ് കുട്ടനും ലുലു മാളിലോട്ടു ഓടി കയറി.
വയറു നിറയും വരെ ഐസ് ക്രീം കഴിച്ചു…………………..
പിന്നെ ഒരു സിനിമയും കണ്ടു……………..
അപ്പോഴാണ് ജയസൂര്യയും കൂട്ടരും ആട്ടിൻ കുട്ടിയെ പിടിക്കാൻ വന്നത്.
താറാവ് കുട്ടൻ വേഗം തന്നെ ആട്ടിൻ കുട്ടിയുടെ കൂട്ടുകാരെ വിളിച്ചു പറഞ്ഞു.
അവർ വേഗം ഒരു ബസ് പിടിച്ചു ലുലു മാളിലേക്കു പുറപ്പെട്ടു…………………….
No comments:
Post a Comment