An abstract of memories from my childhood . . .
അത്തള പിത്തള തവളാച്ചി ചുക്ക് മറിക്കണ ചൂളാപ്പി
മറിയം വന്നു വിളക്കൂതി സാറാ മാണി കോട്ട ഫൂ ഫൂ ഫൂ
നടുമുറിയിലെ മൂന്ന് തിരു രൂപങ്ങൾ
രൂപങ്ങളിലെ ചെമ്പരുത്തി പൂവുകൾ
പടിവാതിൽക്കലിലെ ഹോമിയോ മരുന്ന്കൾ
മുറ്റത്തെ ചാമ്പ് പൈപ്പും, ചാമ്പക്ക മരവും
അപ്പച്ചൻറെ അലമാരിയിൽ ച്യവനപ്രാശ്യം
ഡപ്പിയിലെ കാവട്ടം വറുത്തതും ചക്ക വറുത്തതും
സേവിയൻഗിളിന്റെ കട്ടിൽ
അമ്മച്ചിയുടെ തക്കാളിയിട്ട മോര് ചാറും
സ്റ്റോർ റൂമിലെ ഭരണിയിലെ മൈസൂർ പാക്കുകളും
മച്ചിൻ മുകളിലെ ഗ്രാമഫോണും കുട്ടിച്ചാത്തനും
വൈകിട്ടത്തെ സിപ്പപ്പും പഴം പൊരിയും
അത്താഴത്തിനു മുൻപുള്ള കുടുംബ പ്രാർത്ഥനയും
ചാരു കസേരയിൽ അപ്പച്ചൻ കൊന്ത ചെല്ലുന്നതും
അമ്മച്ചിയുടെ നിന്നാമം ഞങ്ങൾ പുകഴ്ത്തുന്നു ദൈവമേ
നിൻ മുൻപിൽ കൈ കൂപ്പി കുമ്പിടുന്നു എന്ന പാട്ടും
പൊട്ടാസും പച്ച കച്ചിയും പമ്പരവും
പൂത്തുമ്പിയും ഊഞ്ഞാലും കടലാസ് ബോട്ടും
ജംഗിള് ബുക്കും ചന്ദ്രകാന്തയും അലിഫ് ലൈലയും
ഡക്ക് ട്ടേൽസും ബാലരമയും പൂമ്പാറ്റയും
തൊട്ടാ വാടിയും പച്ചമാങ്ങയും പേരക്കയും
കള്ളനും പോലീസും ട്ടയറു കളിയും ക്രിക്കറ്റും
എയർ പന്തും കൊതംബ്ബ് വള്ളവും കുഴിയാനയും
കണ്ണ് പൊത്തിയും ഒളിച്ചും പാത്തും സാറ്റ് കളിച്ചതും
എല്ലാവരും ഒരുമിച്ചു പറമ്പിൽ പുല്ലു പറിക്കുന്നതും
കാപ്പി മരത്തിലും ജനൽ പടികളിലും ഗേറ്റിലും
കയറിയും ചാടിയും തൂങ്ങി ബസ്സു കളിച്ചതും
ഒടുവിൽ മുറിവിൽ നീറുന്ന ഹോമിയോ മരുന്ന് പെരുട്ടിയതും
ഇന്ന് നീറുന്ന ഒരു പിടി മധുര ഓർമ്മകൾ മാത്രം . . .